മലപ്പുറം: കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍. കേസിലെ ഒന്നാംപ്രതി സതീഷ്‌കുമാര്‍ കരുവന്നൂരില്‍ നിന്ന് തട്ടിയ കോടികള്‍ ഉപയോഗിച്ച് വാങ്ങികൂട്ടിയ 24 വസ്തുക്കള്‍ കണ്ടുകെട്ടി. സതീഷ്‌കുമാറിന്റെയും ഭാര്യയുടെയും പേരില്‍ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 46 അക്കൗണ്ടുകളിലെ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടിയ കൂട്ടത്തിലുണ്ട്.
സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. മൂന്നാം പ്രതി ജില്‍സിന്റെ മൂന്ന് വസ്തുക്കളും കണ്ടുകെട്ടി. തൃശൂരിലെ വിവിധ സഹകരണ ബാങ്കുകളിലുള്‍പ്പെടെ സതീഷ്‌കുമാറിന്‍റെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത് 44 അക്കൗണ്ടുകളാണ്. ഇതില്‍ പതിനഞ്ച് അക്കൗണ്ടുകളും സഹകരണ ബാങ്കുകളില്‍. സ്വത്തുകള്‍ക്ക് പുറമെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും ഇഡി കണ്ടുകെട്ടി.
Post Your Comments