
വൈക്കം: വൈക്കത്ത് 32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ കാവുങ്കൽ അജ്മൽ (30), കണിയാംകുന്ന് സഫദ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വൈക്കത്ത് കഴിഞ്ഞ ആറിനാണ് സ്വകാര്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ച് കിടത്താൻ ശ്രമിച്ച കേസിൽ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
Read Also : രണ്ട് മണിക്കൂറിലേറെ സമയം വൈകിയുള്ള സർവീസ്! യാത്രക്കാരെ നിരാശരാക്കിയ വിമാന കമ്പനികളുടെ ലിസ്റ്റ് പുറത്ത്
തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഇവർക്കു സാമ്പത്തിക സഹായം നൽകിയത് അജ്മലും, സഫദുമാണെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അജ്മലിന് തൊടുപുഴ, മേലുകാവ് എന്നിവടങ്ങളിൽ ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വൈക്കം സ്റ്റേഷൻ എസ്എച്ച് ഒ രാജേന്ദ്രൻ നായർ, എസ്ഐ മാരായ എസ്. സുരേഷ്, വിജയപ്രസാദ്, സിപിഒ എൻ.ആർ. രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Post Your Comments