Latest NewsKeralaNews

അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്‌സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണം: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വാട്‌സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത: ഡല്‍ഹിയില്‍ കനത്ത ജാഗ്രത

ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീൻ റെക്കോർഡ് ചെയ്‌തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്‌സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കുകയും ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും വേണം. സ്വയം വഞ്ചിതരാകാതിരിക്കാൻ നമുക്ക് പരമാവധി ജാഗ്രത പുലർത്താമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്ക്കരുത്: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button