
മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കവര്‍ന്നതിന് പിന്നാലെ ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
മൂടേപ്പുറത്ത് മുത്തന്‍ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. സംഭവത്തിന് പിന്നിലെ മിന്നല്‍ മുരളി ആരാണെന്ന തിരച്ചിലിലാണ് ഉദ്യോഗസ്ഥര്‍. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിന് സമീപമുള്ള പറമ്പില്‍ എത്തിയ പരികര്‍മ്മിയാണ് വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ശ്രീകോവിലില്‍ നിന്നും പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു.
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലും മോഷ്ടാവ് കടന്നിരുന്നു. ഇവിടെ നിന്നും ഒന്നും കവര്‍ച്ച നടത്തിയില്ല. എന്നാല്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന എണ്ണയെടുത്ത് ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയതിന് ശേഷം കടന്നു കളയുകയായിരുന്നു. നഷ്ടമായ പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വിലമതിക്കുമെന്നാണ് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചത്. ശ്രീകോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
Post Your Comments