Latest NewsKeralaNews

മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച്, മഞ്ഞ അലർട്ടുകളുടെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കൊല്ലം ജില്ലാ കലക്ടർ അഫ്സാന പർവീൺ. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറിൽ 115 മില്ലി മീറ്റർ മുതൽ 204 മില്ലിമീറ്റർ വരെ) പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

Read Also: മദ്യ ലഹരിയില്‍ കാര്‍ അടിച്ചു തകര്‍ത്തു, വീടുകള്‍ക്ക് നേരെ ആക്രമണം: മൂന്നുപേർ പിടിയിൽ

അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കും. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹിരിക്കാൻ പ്രത്യേക നടപടികളുമുണ്ടാകും. പാതനിർമാണം നടക്കുന്ന ഇടങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. മഴകനക്കുന്ന സാഹചര്യത്തിൽ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കാറ്റിൽ അപകടമായേക്കാവുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമെന്ന് ഉറപ്പാക്കണം. 24 മണിക്കൂറും വൈദ്യുതിവിതരണവും നിലനിർത്താനും നടപടി സ്വീകരിക്കണം.

മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകൾ വഴിയുള്ള ഗതാഗതത്തിനും ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്തും. താലൂക്ക് – ജില്ലാ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രത്യേകം നിരീക്ഷിക്കാൻ നിർദേശം നൽകി. അണക്കെട്ടുകളിലെ ജലനിരപ്പും നിരീക്ഷണ വിധേയമാക്കി ആവശ്യമായ ക്രമീകരണങ്ങൾ നടത്തും. മഴമുന്നറിയിപ്പിലെ മാറ്റങ്ങൾക്ക് അനുസൃതമായി സംവിധാനങ്ങൾ സജ്ജമാക്കുമെന്നും ജനങ്ങൾ അതത് ഘട്ടങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Read Also: ‘ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി’: ഹമാസുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് പിന്തുണ നൽകിയ ഇന്ത്യയോട് ഇസ്രായേൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button