തിരുവനന്തപുരം: വളരെയേറെ പരാതികൾ ഉയർന്നുവരുന്നതും വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ തട്ടിപ്പുരീതിയാണ് ഓൺലൈൻ തൊഴിൽ തട്ടിപ്പ്. ഇന്റർനെറ്റിലും മറ്റും ജോലി ഒഴിവുകൾ സെർച്ച് ചെയ്യുന്നവരുടെ ഡേറ്റാബേസ് സംഘടിപ്പിച്ച് അവർക്കാണ് തട്ടിപ്പുസംഘങ്ങൾ ജോലി വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ചെറുപ്പക്കാരും ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തിൽ വീണു പോകാറുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
Read Also: അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്‌സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണം: മുന്നറിയിപ്പുമായി പോലീസ്
ശമ്പളം ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയക്കാൻ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാർ വാങ്ങുകയും അതുപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. ചിലപ്പോൾ രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ പണം വാങ്ങി കബളിപ്പിക്കുകയും ചെയ്യുന്നു. തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ യഥാർത്ഥ വെബ്സൈറ്റിൽ നിന്നോ നേരിട്ടോ ആധികാരികത പരിശോധിച്ചു കണ്ടുപിടിക്കുകയാണ് ഓൺലൈൻ ജോലി തട്ടിപ്പിൽ നിന്ന് രക്ഷ നേടാനുള്ള മാർഗ്ഗം. ഒരു അംഗീകൃത സ്ഥാപനവും ഒടിപി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ, വലിയ തുകയായി രജിസ്‌ട്രേഷൻ ഫീസ് എന്നിവ വാങ്ങില്ല എന്നത് അറിഞ്ഞിരിക്കണം. വിവേകപൂർവ്വം പെരുമാറി തൊഴിൽ തട്ടിപ്പിനിരയാവാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഓൺലൈൻ ജോലി തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് സൈബർ പോലീസിന്റെ സഹായം തേടുക. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
Read Also: അമ്മയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു: മകനെതിരെ കേസ്, അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
Post Your Comments