മൂവാറ്റുപുഴ: റോഡരികിൽ നിൽക്കേ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ആറൂർ നീർക്കാനയിൽ എൻ.എം. ജേക്കബ്(യാക്കോബ് – 58) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴിന് പണ്ടപ്പിള്ളി തോട്ടക്കര മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. തടിപ്പണി തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് റോഡരികിൽ നിൽക്കുമ്പോൾ അമിതവേഗത്തിലെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജേക്കബിനെ ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തുടർന്ന്, ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടരയോടെ മരിക്കുകയായിരുന്നു.
മൃതദേഹം മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: എമിലി ജേക്കബ് (മുൻ പഞ്ചായത്തംഗം ആരക്കുഴ പഞ്ചായത്ത്) ആറൂർ വാഴപറമ്പിൽ കുടുംബാംഗം. മക്കൾ: ശാലു, ശരത്. മരുമകൻ: പ്രിൻസ്.
Post Your Comments