KottayamKeralaNattuvarthaLatest NewsNews

ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജയിംസ്.

Read Also : ‘വിഴിഞ്ഞത്ത് നടക്കുന്നത് ഷോ, ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് ജനങ്ങളെ കബളിപ്പിക്കൽ’: ഫാദർ യൂജിൻ പെരേര

വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തിന്റെ തള്ളലിൽ ഇവിടെ അകപ്പെട്ടുപോയ ജെയിംസിനെ പുറത്തെടുക്കാൻ ആയില്ല. തുടർന്ന്, ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button