KeralaLatest NewsNews

വൈദ്യുതി ബിൽ അടയ്ക്കാൻ മറക്കരുതേ: ഓർമ്മപ്പെടുത്തലുമായി കെഎസ്ഇബി

തിരുവനന്തപുരം: ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി കെഎസ്ഇബി. ബിൽ തീയതി മുതൽ 10 ദിവസം വരെ പിഴ ഇല്ലാതെയും, അതിനുശേഷം 15 ദിവസം വരെ ചെറിയ പിഴയോടുകൂടിയും വൈദ്യുതി ബിൽ അടയ്ക്കാവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു. അതിനു ശേഷം മാത്രമാണ് കണക്ഷൻ വിച്ഛേദിക്കുന്ന നടപടികളിലേക്ക് കടക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.

Read Also: എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

വൈദ്യുതി ബിൽ തികച്ചും അനായാസം, ഒരധികച്ചെലവുമില്ലാതെ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. കെഎസ്ഇബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്‌സൈറ്റിലോ പ്രവേശിച്ച് Quick Pay തിരഞ്ഞെടുക്കുക. രജിസ്റ്റേഡ് ഫോൺനമ്പരും 13 അക്ക കൺസ്യൂമർനമ്പരും നൽകി പണമടയ്ക്കാം. UPI അല്ലെങ്കിൽ ഡയറക്റ്റ് നെറ്റ് ബാങ്കിംഗ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്) അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല.

13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Virtual Account Number : KEB<13 Digit consumer Number>
Beneficiary Name : Kerala State Electricity Board Ltd.
Bank & Branch : South Indian Bank, Trivandrum Corporate
IFSC Code : SIBL0000721

ഇവ കൂടാതെ Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം.

Read Also: ‘ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം വിശദീകരിക്കാൻ കഴിയില്ല, ഇന്ത്യൻ ജനതയ്ക്ക് നന്ദി’: ഇസ്രായേൽ പ്രതിനിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button