പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത: ഡല്‍ഹിയില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം. ഇസ്രയേല്‍ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങള്‍ക്കും സുരക്ഷ കൂട്ടി.

Read Also: മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍ത്തു: മൂന്നം​ഗസംഘം അറസ്റ്റി​ല്‍

ജൂതരുടെ താമസസ്ഥലങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം, ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഇസ്രയേല്‍ പൗരന്‍മാരും വിദേശ പൗരന്‍മാരും ഉള്‍പ്പെടും. ഹമാസ് ബന്ദികളാക്കിയത് നൂറ്റി അന്‍പതോളം പേരെയാണ്.

Share
Leave a Comment