പൂവാർ: ശങ്കുരുട്ടി പാലത്തിൽ നിന്നും നെയ്യാറിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം ലഭിച്ചു. കാഞ്ഞിരംകുളം എട്ടുകുറ്റി ഗ്രീൻ പാലസിൽ ശശികുമാറിന്റെയും ജയറസ് ഗീതാകുമാരിയുടെയും മകൻ അജാദ്.എസ്. കുമാറി(25)ന്റെ മൃതദേഹം ആണ് ലഭിച്ചത്.
ബുധനാഴ്ച്ച രാത്രി 12 ഓടെയാണ് യുവാവ് നെയ്യാറിലേക്കു ചാടിയത്. പാലത്തിലൂടെ വാഹനത്തിൽ യാത്ര ചെയ്തവരാണ് ഇയാൾ ചാടുന്നത് കണ്ടത്. കഴിഞ്ഞ മാസം 25 ന് വിവാഹിതനായ അജാദ് വിഷാദ രോഗിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവ നടന്ന ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന്, ഇന്നലെ രാവിലെ സ്കൂബ ടീം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ബി.എസ്. ഐശ്വര്യയാണ് ഭാര്യ. ഡോ. അജ്ഞന എസ്. കുമാർ സഹോദരിയാണ്.
Post Your Comments