ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ആഗോള വിപണിയിൽ നിഴലിച്ച സമ്മർദ്ദമാണ് ആഭ്യന്തര സൂചികകൾക്ക് തിരിച്ചടിയായത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ മികച്ച പ്രകടനമാണ് സൂചികകൾ കാഴ്ചവച്ചതെങ്കിലും, പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 64.66 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,408.39-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17.35 പോയിന്റ് നഷ്ടത്തിൽ 19,794-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇയിൽ ഇന്ന് 2,117 ഓഹരികൾ നേട്ടത്തിലും, 1,555 ഓഹരികൾ നഷ്ടത്തിലും, 120 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ഐടി മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. സെൻസെക്സിൽ എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, മാരുതി സുസുക്കി, എൻടിപിസി, പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.
Also Read: അസിഡിറ്റി ഇല്ലാതാക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ
Post Your Comments