KottayamKeralaNattuvarthaLatest NewsNews

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചതിന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒ​രാ​ള്‍ പിടിയില്‍

മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് പേ​ഴ​ത്തോ​ലി​ല്‍ കൃ​ഷ്ണ​കു​മാ​റി(രാ​ഹു​ല്‍-24)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ര്‍: യു​വാ​വി​നെ സം​ഘം ചേ​ര്‍ന്ന് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പൊ​ലീ​സ് പിടിയിൽ. മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് പേ​ഴ​ത്തോ​ലി​ല്‍ കൃ​ഷ്ണ​കു​മാ​റി(രാ​ഹു​ല്‍-24)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു: പിന്നാലെ യുവാക്കൾ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റിൽ

ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​ക്ക​ള്‍ സം​ഘം ചേ​ര്‍ന്ന് പാ​റ​മ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പാ​റ​മ്പു​ഴ സ്വ​ദേ​ശി മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ ഒ​ളി​വി​ല്‍പ്പോ​കാ​ന്‍ സ​ഹാ​യി​ച്ച​ത് കൃ​ഷ്ണ​കു​മാ​ര്‍ ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button