Latest NewsKeralaNews

വി ശിവൻകുട്ടി നടത്തിയത് അധികാര ദുർവിനിയോഗം: യുവാക്കളെ ചതിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി നടത്തിയത് അധികാര ദുർവിനിയോഗമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിൽ 11 പേരെ അനധികൃതമായി നിയമിച്ച മന്ത്രി വി ശിവൻകുട്ടി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന യുവാക്കളെ ചതിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഹമാസിനെ തുടച്ചു നീക്കാന്‍ നെതന്യാഹുവിന്റെ ആഹ്വാനം, ഗാസയിലെ ഹമാസ് കമാന്‍ഡോ ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍

ഇതിലൂടെ സംസ്ഥാന സർക്കാരിന് ലക്ഷങ്ങളുടെ ബാധ്യതയും ഉണ്ടാകുന്നു. അനധികൃത നിയമനങ്ങളെല്ലാം അന്വേഷിക്കണമെന്നും അത്തരത്തിൽ നിയമിച്ചവരെ പിരിച്ചുവിട്ട് അർഹതപ്പെട്ടവർക്ക് ജോലി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വി ശിവൻകുട്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമ്മികമായി യാതൊരു അർഹതയുമില്ല എന്നത് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button