Latest NewsNewsBusiness

മൾട്ടി ക്യാപ് ഫണ്ട് നിക്ഷേപ പദ്ധതിയുമായി എഡൽവെയ്സ് മ്യൂച്വൽ ഫണ്ട്, കൂടുതൽ വിവരങ്ങൾ അറിയാം

മികച്ച പ്രകടനം നടത്തുന്ന ഓഹരികളെ കണ്ടെത്താൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്

ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം മൾട്ടി ക്യാപ് നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എഡൽവെയ്സ് മ്യൂച്വൽ ഫണ്ട്. ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഒരുപോലെ നിക്ഷേപം നടത്താൻ സാധിക്കുന്ന തരത്തിലാണ് മൾട്ടി ക്യാപ് നിക്ഷേപ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ ഫണ്ടിൽ ഒക്ടോബർ 18 വരെ നിക്ഷേപം നടത്താൻ കഴിയുന്നതാണ്. രാജ്യത്തെ അതിവേഗം വളരുന്ന അസറ്റ് മാനേജ്മെന്റ് കമ്പനി കൂടിയാണ് എഡൽവെയ്സ് മ്യൂച്വൽ ഫണ്ട്.

ഒട്ടനവധി വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടം ഉണ്ടാക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി മികച്ച പ്രകടനം നടത്തുന്ന ഓഹരികളെ കണ്ടെത്താൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 25 ശതമാനവും പരമാവധി 50 ശതമാനവുമാണ് ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കേണ്ടത്. ഈ മൂന്ന് വിഭാഗങ്ങളിലുമായി 75 ശതമാനം മുതൽ 100 ശതമാനം വരെ ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഓഹരികളിലേക്കായി നീക്കിവച്ചിട്ടുണ്ട്.

Also Read: അവര്‍ നിരപരാധികള്‍, പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം. സ്വരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button