Latest NewsNewsIndia

ന്യൂസ് ക്ലിക്കിലേയ്ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ ഒഴുകി: തെളിവുകള്‍ കണ്ടെത്തി സിബിഐ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് സി.ബി.ഐ ന്യൂസ് ക്ലിക്കിന് എതിരെ കേസ് എടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ വ്യക്തമാക്കി.

Read Also: ഇസ്രയേല്‍- ഹമാസ് യുദ്ധം, കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു

എഫ്സിആര്‍എ ലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ്സിനും എതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കരുത് എന്നാണ് 2010 ലെ എഫ്സിആര്‍എ ചട്ടം. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ചു. വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ് LLC, USA ന്യൂസ് ക്ലിക്കില്‍ 9.59 രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button