ഡിസ്നി ഇന്ത്യയിലെ സ്ട്രീമിംഗ്, ടെലിവിഷൻ ബിസിനസുകൾ ഉൾപ്പെടെയുള്ള മീഡിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ബ്ലാക്ക്സ്റ്റോൺ. വാൾട്ട് ഡിസ്നിയുമായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് ബ്ലാക്ക്സ്റ്റോൺ തുടക്കമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സ്പോർട്സ് പ്രോപ്പർട്ടികൾ, മീഡിയ റൈറ്റ്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് തുടങ്ങിയ ആസ്തികൾ ഉൾപ്പെടുന്ന ഭാഗിക ബിസിനസ് പാക്കേജാണ് ഏറ്റെടുക്കാൻ സാധ്യത. ഇതിന് സാധിച്ചില്ലെങ്കിൽ ഒടിടി, ടാറ്റ പ്ലേയുടെ 30 ശതമാനം, സ്റ്റാർ ഇന്ത്യ ടിവി നെറ്റ്വർക്ക് എന്നിവയുടെ സമ്പൂർണ്ണ പാക്കേജ് സ്വന്തമാക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളിൽ ഒന്നാണ് ബ്ലാക്ക്സ്റ്റോൺ. വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ ബിസിനസിൽ മാത്രമാണോ ബ്ലാക്ക്സ്റ്റോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ കമ്പനി ഇതുവരെ നടത്തിയിട്ടില്ല. ആഗോളതലത്തിൽ വരുമാനത്തിലെ ഇടിവ്, കടം, മറ്റ് സാമ്പത്തിക ബാധ്യതകൾ, പിരിച്ചുവിടലുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഡിസ്നി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഏറ്റെടുക്കൽ.
Also Read: ഇരുചക്ര വാഹന പ്രേമികൾക്ക് സന്തോഷവാർത്ത! റോയൽ എൻഫീൽഡ് ഹിമാലയൻ 452 അടുത്ത മാസം വിപണിയിൽ എത്തും
Post Your Comments