ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ചിലവ് ചുരുക്കൽ നടപടിയുമായി ഡിസ്നിയും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും, നിയമന നടപടികൾ മരവിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. ഏറ്റവും നിർണായകമായ സ്ഥാനങ്ങളിലേക്ക് മാത്രം നിയമനങ്ങൾ തുടരുമെന്നും, മറ്റെല്ലാ വിഭാഗങ്ങളിലേക്കുമുളള നിയമനങ്ങൾ ഉടൻ നടത്തില്ലെന്നും ഡിസ്നി അറിയിച്ചിട്ടുണ്ട്.
നിലവിൽ, 1,90,000 ജീവനക്കാരാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്. അതേസമയം, എത്ര ശതമാനത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യം ഡിസ്നിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Also Read: റിയൽമി ജിടി നിയോ 3 5ജി റിവ്യൂ
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ട്വിറ്റർ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000 ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്. വരുമാനം വർദ്ധിപ്പിക്കുവാൻ നിരവധി തരത്തിലുള്ള പദ്ധതികൾക്ക് ആഗോള കമ്പനികൾ ഇതിനോടകം രൂപം നൽകിയിട്ടുണ്ട്.
Post Your Comments