ThiruvananthapuramKeralaNattuvarthaLatest NewsNews

കൂ​റ്റ​ൻ തേ​ക്ക് മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് സ്വ​ദേ​ശി ജോ​യി പ്ര​കാ​ശി​ന്‍റേ​യും പൂ​ഴ​നാ​ട് സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റേ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ട്ടോ​ക​ൾ

പേ​രൂ​ർ​ക്ക​ട: പാ​ള​യം പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് എ​തി​ർ​വ​ശം കൂ​റ്റ​ൻ മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ന്നു. ഇവിടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് കൂ​റ്റ​ൻ തേ​ക്ക് മ​രംവീ​ണു ത​ക​ർ​ന്ന​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് സ്വ​ദേ​ശി ജോ​യി പ്ര​കാ​ശി​ന്‍റേ​യും പൂ​ഴ​നാ​ട് സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റേ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ട്ടോ​ക​ൾ. ഒ​രു ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

Read Also : ബിഹാർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ന ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വി​വ​രം അറിഞ്ഞ് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ന്നും സ്ഥലത്തെത്തിയ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ബി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ വി.​ആ​ർ. അ​രു​ൺ​കു​മാ​ർ, ദി​നു​മോ​ൻ, പി. ​പ്ര​വീ​ൺ, എ​സ്. ര​ഞ്ജി​ത്ത്, കെ.​എ​സ്. വി​ജി​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button