ThrissurNattuvarthaLatest NewsKeralaNews

ത​ട​വു​കാ​രെ കോ​ട​തി​യി​ലേ​ക്കു കൊ​ണ്ടു​പോയ പൊലീ​സ് വാ​നും സ്വ​കാ​ര്യബ​സും കൂ​ട്ടി​യി​ടി​ച്ചു:30 പേ​ർ​ക്ക് പ​രി​ക്ക്

ജ​യി​ലി​ൽ നി​ന്ന് കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന ത​ട​വു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​നാ​ണ് ഇ​ടി​ച്ച​ത്

തൃ​ശൂ​ർ: ത​ട​വു​കാ​രുമായി കോ​ട​തി​യി​ലേ​ക്കു ​പോ​യ പൊലീ​സ് വാ​നും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്കു പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ ബസ് നിർത്തി, ഉടൻ ബിനു ഇറങ്ങിയോടി

അ​യ്യ​ന്തോ​ളി​ൽ മോ​ഡ​ൽ റോ​ഡി​ൽ അ​മ​ർ ജ​വാ​ൻ പാ​ർ​ക്കി​നു സ​മീ​പം ഇ​ന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​നു പി​ന്നി​ൽ പൊലീ​സ് വാ​ൻ ഇ​ടിക്കുകയായിരുന്നു. ജ​യി​ലി​ൽ നി​ന്ന് കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന ത​ട​വു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​നാ​ണ് ഇ​ടി​ച്ച​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്.

Read Also : ഡിസ്നി ഇന്ത്യയിലെ മീഡിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി ബ്ലാക്ക്സ്റ്റോൺ, ചർച്ചകൾക്ക് തുടക്കമായി

പൊലീ​സ് വാ​ഹ​ന​ത്തി​ൽ 14 പൊലീ​സു​കാ​രും 10 പ്ര​തി​ക​ളും ആണ് ഉ​ണ്ടാ​യി​രു​ന്നത്. എ​ട്ടു പ്ര​തി​ക​ളും ഒ​മ്പ​തു പൊ​ലീ​സു​കാ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്വ​കാ​ര്യ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ത്ത് പേ​ർ​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button