ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ട വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ആരായിരുന്നു ഷാഹിദ് ലത്തീഫ് എന്ന ചോദ്യമാണ് ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്നത്.
2016ല്‍ പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നാല് ഭീകരരെ ഏകോപിപ്പിച്ചയാളായിരുന്നു ലത്തീഫ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) ലോഞ്ചിംഗ് കമാന്‍ഡറായാണ് ലത്തീഫ് അറിയപ്പെട്ടിരുന്നത്.
പാകിസ്ഥാനിലിരുന്ന് ലത്തീഫ് നാല് ജെയ്ഷെ ഭീകരരെ ഏകോപിപ്പിച്ച് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
1994ല്‍ ഷാഹിദ് ലത്തീഫ് തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യയില്‍ അറസ്റ്റിലായിരുന്നു. പിന്നീട് 2010ല്‍ ഇയാളെ പാകിസ്ഥാനിലേക്ക് നാടുകടത്തി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ഷാഹിദ് ലത്തീഫ് പ്രതിയായിരുന്നു.
2016 ജനുവരി രണ്ടിനാണ് പത്താന്‍കോട്ടിലെ വ്യോമസേനാ താവളം ആയുധധാരികളായ ഭീകരര്‍ ആക്രമിച്ചത്. നാല് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നാല് അക്രമികളെയും വധിച്ചിരുന്നു. ജനുവരി മൂന്നിന് ഐഇഡി സ്‌ഫോടനത്തെത്തുടര്‍ന്ന് എയര്‍ബേസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
Post Your Comments