Latest NewsNewsBusiness

കേരളത്തിലെ ഫാഷൻ ട്രെൻഡിന് ഉണർവേകാൻ യൂസ്റ്റ എത്തി, ആദ്യ ഔട്ട്‌ലെറ്റുകൾ ഈ നഗരങ്ങളിൽ

യുവതലമുറയ്ക്ക് ആവശ്യമായ നിരവധി കളക്ഷനുകളാണ് യൂസ്റ്റ സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്

യുവതലമുറയുടെ ഫാഷൻ ട്രെൻഡിന് ഊർജ്ജം പകരാൻ റിലയൻസ് യൂസ്റ്റയുടെ ഔട്ട്‌ലെറ്റുകൾ കേരളത്തിലും പ്രവർത്തനമാരംഭിച്ചു. പാലക്കാട്, എടപ്പാൾ, ആലത്തിയൂർ, വേങ്ങര എന്നിവിടങ്ങളിലാണ് പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചിട്ടുള്ളത്. ഈ സ്റ്റോറുകളിൽ നിന്ന് യുവാക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ട്രെൻഡി വസ്ത്രങ്ങൾ ലഭ്യമാകും. യൂസ്റ്റയിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും 999 രൂപയിൽ താഴെയാണ് വില. ഇതിൽ ഭൂരിഭാഗവും 499 രൂപയ്ക്ക് താഴെ വിലയുള്ള ഉൽപ്പന്നങ്ങളാണ്.

യുവതലമുറയ്ക്ക് ആവശ്യമായ നിരവധി കളക്ഷനുകളാണ് യൂസ്റ്റ സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്. വേഗത്തിലുള്ള ഇടപാടുകൾക്കായി സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകൾ, ക്യു.ആർ കോഡ് സ്ക്രീനുകൾ, സൗകര്യപ്രദമായ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സ്റ്റോറുകളിൽ ലഭ്യമാക്കുന്നതാണ്. ഇതിന് പുറമേ, യൂസ്റ്റയും നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും സഹകരിച്ച് പഴയ വസ്ത്രങ്ങൾ സംഭാവന ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുന്നതാണ്. രാജ്യത്തെ ആദ്യ യൂസ്റ്റ സ്റ്റോർ ഈ വർഷം ഓഗസ്റ്റിൽ ഹൈദരാബാദിലെ ശരത്ത് സിറ്റി മാളിലാണ് ആരംഭിച്ചത്.

Also Read: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button