ലോകത്തിലെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളുടെ പട്ടിക പുറത്തുവിട്ടതോടെ, അവയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നീ കമ്പനികളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ശതകോടീശ്വരനായ മുകേഷ് അംബാനി നയിക്കുന്ന കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
പ്രമുഖ ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ റ്റിപാൾടി (tipalti) പുറത്തുവിട്ട പട്ടിക പ്രകാരം, 6,300 കോടി ഡോളർ മൂല്യവുമായി റിലയൻസ് റീട്ടെയിൽ ആറാം സ്ഥാനത്തും, 5,800 കോടി ഡോളർ മൂല്യവുമായി റിലയൻസ് ജിയോ ഏഴാം സ്ഥാനത്തുമാണ് ഉള്ളത്. ടിക്ടോക്കിന്റെ മാതൃകമ്പനിയും പ്രമുഖ ചൈനീസ് സ്ഥാപനവുമായ ബൈറ്റ് ഡാൻസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 18,00 കോടി ഡോളറാണ് ബൈറ്റ് ഡാൻസിന്റെ മൂല്യം. തൊട്ടുപിന്നിലായി ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ നയിക്കുന്ന ആന്റ് ഗ്രൂപ്പാണ് ഉള്ളത്. 15,000 കോടി ഡോളർ മൂല്യമാണ് ആന്റ് ഗ്രൂപ്പിന് ഉള്ളത്.
Post Your Comments