യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ബ്രാൻഡുമായി വിപണിയിൽ എത്തിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഇത്തവണ ‘യൂസ്റ്റ’ എന്ന പേരിലാണ് പുത്തൻ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂസ്റ്റ ബ്രാൻഡ് ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ആദ്യ സ്റ്റോർ ഹൈദരാബാദിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ ഉൽപ്പന്നങ്ങൾക്കും 999 രൂപയിൽ താഴെ മാത്രമാണ് വില. കൂടാതെ, പുത്തൻ ഡിസൈനിൽ 499 രൂപയ്ക്ക് താഴെയുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്. യൂസ്റ്റ ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് പുറമേ, അജിയോ, ജിയോ മാർട്ട് പ്ലാറ്റ്ഫോമുകൾ മുഖാന്തരവും വാങ്ങാൻ കഴിയുന്നതാണ്.
വിവരങ്ങൾ പങ്കിടുന്നതിനുള്ള ക്യൂ.ആർ കോഡ് സ്ക്രീനുകൾ, സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകൾ, കോംപ്ലിമെന്ററി വൈഫൈ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടെ നിരവധി ടെക് ടച്ച് പോയിന്റുകളും യൂസ്റ്റ സ്റ്റോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘രാജ്യത്തെ യുവാക്കളുടെ ജീവിതരീതിക്ക് അനുസരിച്ചുള്ള പുതിയതും മികച്ചതുമായ ഉൽപ്പന്നങ്ങളാണ് റിലയൻസ് ഇൻഡസ്ട്രീസ് യൂസ്റ്റ ബ്രാൻഡിന് കീഴിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്’, റിലയൻസ് റീട്ടെയിൽ പ്രസിഡന്റും, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.
Also Read: തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു
Post Your Comments