കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ദേശീയപാത നിർമാണത്തിനായി ഇറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലി രാജ് എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.
Read Also : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി രക്ഷപ്പെട്ടു
ബൈപ്പാസ് പണി നടക്കുന്ന വെങ്ങളം മുതൽ ഇരുമ്പ് കമ്പി മോഷ്ടിക്കുന്നത് പതിവായതിനാൽ നിർമാണ കമ്പനി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്.
കൊയിലാണ്ടി സി.ഐ പി.എം. ബിജു, എസ്.ഐ അനീഷ് വടക്കയിൽ, പി.എം. ശൈലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാഹസികമായി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments