KeralaLatest NewsNews

ഓപ്പറേഷൻ യെല്ലോ: മുൻഗണന കാർഡ് കൈവശം വച്ച അനർഹരിൽ നിന്നും ഈടാക്കിയത് കോടികളുടെ പിഴ

2021 മെയ് മാസം മുതലാണ് സംസ്ഥാന വ്യാപകമായി അനർഹരെ കണ്ടെത്താനുള്ള നടപടിക്ക് സർക്കാർ തുടക്കമിട്ടത്

അനധികൃതമായി മുൻഗണന റേഷൻ കൈവശം വെച്ച അനർഹരിൽ നിന്നും ഇതുവരെ ഈടാക്കിയത് കോടികളുടെ പിഴ. 2021 മെയ് മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, അനർഹരിൽ നിന്നും 5,21,48,697 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്. 2022 സെപ്റ്റംബർ മുതൽ ഡിസംബർ വരെ നടത്തിയ ‘ഓപ്പറേഷൻ യെല്ലോ’ പരിശോധനയിൽ 4.19 കോടി രൂപയും പിഴ ചുമത്തിയിരുന്നു. നിലവിൽ, അനർഹരെ കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനകളിൽ കണ്ടെത്തിയവരിലും റേഷൻ വാങ്ങാത്തവരിലും നിന്നാണ് പിഴ ഈടാക്കിയിട്ടുള്ളത്. അനർഹരെ കുറിച്ചുള്ള വിവരങ്ങൾ 9188527301 എന്ന വാട്സ്ആപ്പ് നമ്പർ മുഖാന്തരം അധികൃതരെ അറിയിക്കാവുന്നതാണ്.

2021 മെയ് മാസം മുതലാണ് സംസ്ഥാന വ്യാപകമായി അനർഹരെ കണ്ടെത്താനുള്ള നടപടിക്ക് സർക്കാർ തുടക്കമിട്ടത്. അനധികൃതമായി മുൻഗണന കാർഡുകൾ ഉപയോഗിച്ചവരിൽ നിന്ന് അതുവരെ വാങ്ങിയ റേഷൻ ഉൽപ്പന്നങ്ങളുടെ പൊതുവിപണി വിലയാണ് പിഴ ഇനത്തിൽ ഈടാക്കുന്നത്. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീട് ഉളളവർ, നാല് ചക്രവാഹനം സ്വന്തമായി ഉളളവർ, 25,000 രൂപയിലധികം മാസ വരുമാനം ഉള്ളവർ, വിദേശത്ത് ജോലി ഉള്ളവർ, സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവർക്ക് മുൻഗണന കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല. ഈ കാറ്റഗറിയിൽ ഉൾപ്പെട്ടവരിൽ നിന്നാണ് പിഴ ഈടാക്കിയിട്ടുള്ളത്.

Also Read: സര്‍വ്വകാര്യസിദ്ധിക്ക് ശക്തികൂടിയ സ്‌തോത്ര മന്ത്രം, ജപിക്കുന്നതിന് മുമ്പ് ഗുരു ഉപദേശം സ്വീകരിക്കണം, വ്രതശുദ്ധി വേണം

shortlink

Related Articles

Post Your Comments

Related Articles


Back to top button