ErnakulamKeralaNattuvarthaLatest NewsNews

ന​വ​ജാ​ത ശി​ശു​വി​നെ തോ​ടി​നു സ​മീ​പം ഉ​പേ​ക്ഷി​ച്ച സംഭവം: കുഞ്ഞ് ആസാം സ്വ​ദേ​ശി​ക​ളുടേതെന്ന് സൂ​ച​ന

പെ​രു​മ്പാ​വൂ​ര്‍: ന​വ​ജാ​ത ശി​ശു​വി​നെ തോ​ടി​നു സ​മീ​പം ഉ​പേ​ക്ഷി​ച്ച​ത് ആസാം സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് സൂ​ച​ന. പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ല്‍ മു​ല്ല​പ്പി​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്ത് 25 ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ബി​ഗ്‌​ഷോ​പ്പ​റി​ല്‍ ആ​ക്കി​ ഉപേക്ഷിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു.

Read Also : വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ചൊ​റി​ച്ചി​ലും ശ്വാ​സ​ത​ട​സ​വും: പ​ക​ര്‍​ച്ച വ്യാ​ധി​യെ​ന്ന് സം​ശ​യം, സ്‌​കൂ​ള്‍ അ​ട​ച്ചു

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30-ന് ​ആണ് സംഭവം. തു​ട​ർ​ന്ന്, പൊ​ലീ​സ് കുഞ്ഞിനെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മേ​ത​ല​യി​ലു​ള്ള ഒ​രു പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ആസാം സ്വ​ദേ​ശി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ള്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. ഞാ​യ​റാ​ഴ്ച​യ്ക്കു ശേ​ഷം ക​മ്പ​നി​യി​ലേ​ക്ക് ചെ​ന്നി​ട്ടി​ല്ല. കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച സം​ഭ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ക​മ്പ​നി ഉ​ട​മ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button