Latest NewsNewsIndiaInternational

ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ ശൈലജ

ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നുവെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ
അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ
ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും
അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ
യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button