KozhikodeKeralaNattuvarthaLatest NewsNews

താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു: വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ അപകടം

ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം ആണ് സംഭവം

താമരശേരി: താമരശേരി ചുരത്തിൽ റോഡിലേക്ക് വലിയ പാറക്കല്ല് അടർന്നുവീണു. റോഡിൽ വാഹനങ്ങൾ ഇല്ലാത്തത് അപകടം വൻ അപകടം ഒഴിവാക്കി.

ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം ആണ് സംഭവം. പാറ വീണ സമയത്ത് വാഹനങ്ങൾ ചുരം പാതയിലെ റോഡിലില്ലാതിരുന്നത് വൻ അപകടമാണ് ഒഴിവാക്കിയത്.

Read Also : ദേശീയപാത നിർമാണത്തിനിറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു: മൂന്നുപേർ പിടിയിൽ

ദേശീയപാതയുടെ അരികിലായി പാറക്കല്ല് വീണതോടെ ഗതാഗത തടസവും ഉണ്ടായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അഗ്നിസുരക്ഷാ സേനാംഗങ്ങൾ എത്തി രാത്രി ഏഴ് മണിയോടൊണ് പാറക്കല്ല് റോഡിൽ നിന്നും നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button