KeralaLatest NewsNews

വി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം: മാന്യതയുണ്ടെങ്കിൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിലെയിലെ പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി വി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ മന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ന​വ​ജാ​ത ശി​ശു​വി​നെ തോ​ടി​നു സ​മീ​പം ഉ​പേ​ക്ഷി​ച്ച സംഭവം: കുഞ്ഞ് ആസാം സ്വ​ദേ​ശി​ക​ളുടേതെന്ന് സൂ​ച​ന

വി ശിവൻകുട്ടി കിലെ ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയിൽ നടത്തിയ മുഴുവൻ നിയമനങ്ങളെ കുറിച്ചും അന്വേഷണം നടത്തണം. കിലെയിൽ പിൻവാതിൽ നിയമനം നേടിയ മുഴുവൻ പേരെയും അടിയന്തിരമായി പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം അറിയിച്ചു.

വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകിയ മന്ത്രി വി. ശിവൻകുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാൻ അർഹതയില്ല. അൽപമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കിൽ സ്വയം രാജിവച്ച് പുറത്ത് പോയി അന്വേഷണം നേരിടാൻ വി ശിവൻകുട്ടി തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Read Also: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു: കാ​ർ ക​ത്തി​ന​ശി​ച്ചു, യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടത് അ​ദ്ഭു​ത​ക​ര​മാ​യി

shortlink

Related Articles

Post Your Comments

Related Articles


Back to top button