
കുന്നംകുളം: ഭാര്യയുമായി വാഹനത്തിൽ കറങ്ങുന്നത് കണ്ട് ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ റോഹൻ സി. നെൽസനെ(27)യാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ചൂണ്ടൽ പാറന്നൂരിലായിരുന്നു സംഭവം നടന്നത്. ചോദ്യം ചെയ്തതോടെ യുവതിയുടെ ഭർത്താവിന്റെ പല്ല് അടിച്ചുകൊഴിക്കുകയായിരുന്നു. വിദേശത്തായിരുന്ന പ്രതി ഈയിടെയാണ് നാട്ടിലെത്തിയത്.
കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ ആണ് അറസ്റ്റ് ചെയ്തത്.
Post Your Comments