Latest NewsNewsIndia

ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു കുട്ടിയടക്കം 7 പേർ മരിച്ചു, 26 പേർക്ക് പരിക്ക്

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് ദാരുണാന്ത്യം. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.

നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് സംഭവം. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്.

നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടം നടന്നത് രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകി. പരിക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. മതിയായ വെളിച്ചമില്ലാത്തതം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. റോഡിലെ കുഴിയിൽ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യത്തില്‍ കൂടുതൽ വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button