ആഗോള വിപണി കലുഷിതമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായതോടെയാണ്, ആഭ്യന്തര വിപണിയും തിരിച്ചടികൾ നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 483.24 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,512.39-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 141.15 പോയിന്റ് നഷ്ടത്തിൽ 19,512.35-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. രണ്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഇടിഞ്ഞത്. സെൻസെക്സിൽ ഇന്ന് 2,804 ഓഹരികൾ നഷ്ടത്തിലും, 993 ഓഹരികൾ നേട്ടത്തിലും, 132 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ഹെൽത്ത് കെയർ ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്. ബാങ്കിംഗ്, ലോഹം, വാഹനം, മീഡിയ, റിയൽറ്റി ഓഹരികൾ വിൽപ്പന സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയുടെ ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.
Also Read: ‘അവരെ തീർക്കുക’: ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ-അമേരിക്കൻ വംശജ നിക്കി ഹേലി
Post Your Comments