Latest NewsIndiaNews

സ്വകാര്യ പടക്കശാലയ്ക്ക് തീപിടിച്ചു: ഏഴു പേർക്ക് ദാരുണാന്ത്യം

ചെന്നൈ: സ്വകാര്യ പടക്കശാലയ്ക്ക് തീപിടിച്ചു. തമിഴ്നാട് അരിയല്ലൂരിലെ സ്വകാര്യ പടക്കശാലയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ ഏഴ് പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെട്രിയൂർ വിരഗല്ലൂരിലാണ് സംഭവം. രാവിലെ 9.30നാണ് പടക്കശാലയിൽ സ്‌ഫോടനം ഉണ്ടായത്.

Read Also: ഹമാസിനെതിരെ സൈനിക നീക്കം ശക്തമാക്കി അമേരിക്ക: പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക്

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്ന് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. കനത്ത സ്‌ഫോടനമാണ് നടന്നതെന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുക്കാൻ സാധിച്ചെന്നും മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Read Also: ആശുപത്രി വികസനം നേരിട്ട് വിലയിരുത്തും: താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സന്ദർശനം നടത്താൻ ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button