KeralaLatest NewsNews

നവീകരണത്തിനായി വേണ്ടത് കോടികൾ! 200 ജൻറം ബസുകൾ കട്ടപ്പുറത്ത്

2009 മുതൽ 2015 വരെയുള്ള കാലയളവിൽ ഏകദേശം 500 ഓളം ബസുകൾ കേന്ദ്രസർക്കാർ സൗജന്യമായി നൽകിയിരുന്നു

നവീകരണ പ്രവർത്തനങ്ങൾക്കും മറ്റും കോടികൾ ആവശ്യമായതോടെ 200-ഓളം ജൻറം ബസുകൾ ഉപേക്ഷിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ജവഹർലാൽ നെഹ്റു നാഷണൽ റവന്യൂ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ അനുവദിച്ച ബസുകളാണിത്. 2009 മുതൽ 2015 വരെയുള്ള കാലയളവിൽ ഏകദേശം 500 ഓളം ബസുകൾ കേന്ദ്രസർക്കാർ സൗജന്യമായി നൽകിയിരുന്നു. ഇവയിൽ 200 ബസുകളാണ് അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതോടെ കട്ടപ്പുറത്തായിരിക്കുന്നത്.

എസി, നോൺ എസി ബസുകളാണ് ഇവയിൽ ഉൾപ്പെട്ടിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് 30 ലക്ഷം രൂപയെങ്കിലും ആവശ്യമായി വരുന്ന ബസുകളും ഇവയിൽ ഉണ്ട്. നിലവിലെ, സാമ്പത്തിക സ്ഥിതിയിൽ ഉയർന്ന തുക മുതൽമുടക്കിയുള്ള ഇത്തരം അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ല. ഇതിനെ തുടർന്നാണ് ബസുകൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. കെഎസ്ആർടിസിക്ക് കീഴിലുള്ള കെയുആർടിസിയാണ് ജൻറം ബസുകൾ ഓടിക്കുന്നത്.

Also Read: പാകം ചെയ്യാത്ത പച്ച ഉള്ളി ക്യാൻസറിനെ വരെ പ്രതിരോധിക്കും

വിവിധ ഡിപ്പോകളിൽ സർവീസ് നടത്താനാകാതെ ഇത്തരം ബസുകൾ ഒതുക്കിയിട്ടിരിക്കുകയാണ്. മഴ, വെയിൽ എന്നിവ മാറിമാറി ഏൽക്കുന്നതിനാൽ, മിക്കവയും ഉപയോഗശൂന്യമായിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, ആലുവ, പെരുമ്പാവൂർ, തൃശ്ശൂർ ഡിപ്പോകളിലെ 24 ബസുകളിൽ ഭൂരിഭാഗത്തിനും കാര്യമായ അറ്റകുറ്റപ്പണി ആവശ്യമാണ്. ഇത്രയും ബസുകൾ മുഴുവനായും മിനുക്കിയെടുക്കണമെങ്കിൽ കോടികളാണ് ചെലവാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button