ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കാൻ പുതിയ നീക്കവുമായി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നടത്താനാണ് മാരുതി സുസുക്കിയുടെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2030-31 സാമ്പത്തിക വർഷം എത്തുമ്പോഴേക്കും 50,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി സുസുക്കി നടത്തുക. ഇതിൽ 45,000 കോടി രൂപ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ എന്ന നിലയിൽ ഉൽപ്പാദനശേഷി ഇരട്ടിയാക്കുന്നതിനായി വിനിയോഗിക്കും.
കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ, വിതരണ ശൃംഖല മെച്ചപ്പെടുത്തുക, കയറ്റുമതി സൗകര്യം വിപുലീകരിക്കുക എന്നിവയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, 2030-31 സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്യാനാണ് മാരുതിയുടെ നീക്കം. നിലവിൽ, രാജ്യത്ത് നിന്നും 2.5 ലക്ഷം വാഹനങ്ങൾ ആണ് മാരുതി കയറ്റുമതി ചെയ്യുന്നത്. കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിയാനയിലെ ഖാർഖോഡയിൽ 2025 ഓടെ ഉൽപ്പാദനം ആരംഭിക്കുന്നതാണ്. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഹരിയാനയിൽ സ്ഥാപിക്കുക.
Post Your Comments