Latest NewsNewsInternational

ഹമാസ് ആക്രമണം: വന്‍ തകര്‍ച്ച നേരിട്ട് ഇസ്രായേല്‍ വിപണി, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു

ടെല്‍ അവീവ്: രാജ്യത്തിന് അകത്ത് കയറി ഹമാസ് അക്രമണം അഴിച്ച് വിട്ടതിന് പിന്നാലെ ഇസ്രായേല്‍ വിപണി വലിയ തകര്‍ച്ച നേരിട്ടു. ഹമാസ് സായുധ സംഘം നൂറുകണക്കിന് ഇസ്രായേലികളെ കൊല്ലുകയും മറ്റുള്ളവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇസ്രായേല്‍ വിപണി ഇതുവരെയില്ലാത്ത തകര്‍ച്ച നേരിട്ടത്.

Read Also: ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ

ഇസ്രായേലി സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞു. കീ ടെല്‍ അവീവ് ഓഹരി സൂചികകള്‍ (.TA125), (.TA35) ഏകദേശം 7 ശതമാനം താഴ്ന്നപ്പോള്‍ 2.2 ബില്യണ്‍ ഷെക്കലുകളുടെ (573 ദശലക്ഷം) വിറ്റുവരവില്‍ ബാങ്കിംഗ് ഓഹരികളില്‍ (.TELBANK5) 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ അതിരൂക്ഷമായ ആക്രമണത്തില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ വില വിപണിയുടെ പ്രാരംഭ പ്രതികരണത്തില്‍ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button