ന്യൂഡൽഹി: തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകരോട് അവർ ദലിതരോ ആദിവാസികളോ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരോ ആണെങ്കിൽ കൈ ഉയർത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ചോദ്യം എക്‌സിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി ഒരാൾ പോലും കൈ ഉയർത്തിയില്ലെന്നത് ശ്രദ്ധേയം. തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്താനുള്ള തങ്ങളുടെ തീരുമാനത്തിന് പിന്നിലെ ‘കാരണം’ ഇതാണ് എന്ന്, രാഹുൽ ഗാന്ധിയുടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
മുറിയിൽ ഉള്ള മാധ്യമമ പ്രവർത്തകരിൽ എത്ര ദളിതരും ഒബിസികളും ആദിവാസികളുമുണ്ടെന്ന് വീഡിയോയിൽ ഗാന്ധി ചോദിച്ചു. ‘ഇത് നോക്കൂ’ ഒരാൾ പോലും കൈ ഉയർത്തിയില്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. രാജ്യത്തെ സ്ഥാപനങ്ങളിലെ ഒബിസി, ആദിവാസി, ദളിത് വിഭാഗങ്ങളുടെ എണ്ണം അറിയാൻ കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുന്നതിന്റെ കാരണമിതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. സ്ഥാപനങ്ങൾ, സ്വത്തുക്കൾ, ആസ്തികൾ, ജനസംഖ്യ എന്നിവയെ കുറിച്ചാണ് ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ജാതി സെൻസസ് നടത്താനുള്ള മഹത്തായ പാർട്ടിയുടെ തീരുമാനം കഴിഞ്ഞ ദിവസം ഗാന്ധി പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് മതത്തിന്റെയോ ജാതിയുടെയോ പരിഗണനകളാൽ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് നേട്ടമുണ്ടാക്കുന്നതാണെന്നും പറഞ്ഞു.
Post Your Comments