Latest NewsNewsInternational

ഹമാസ് തീവ്രവാദികള്‍ ജര്‍മന്‍ യുവതിയുടെ മൃതദേഹം നഗ്‌നമാക്കി പരേഡ് നടത്തി

ടെല്‍ അവീവ്: ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തീവ്രവാദികള്‍ ജര്‍മന്‍ യുവതിയുടെ മൃതദേഹം നഗ്‌നമാക്കി പരേഡ് നടത്തിയതായി റിപ്പോര്‍ട്ട്. യുവതിയുടെ നഗ്‌നമൃതദേഹം പിക്കപ്പ് ട്രക്കില്‍ കിടത്തി പരേഡ് നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Read Also: ‘തോൽവി ഞങ്ങൾക്ക് ഒരു പ്രശ്നമല്ല, പക്ഷേ ഈ കണ്ണീര് സഹിക്കാൻ പറ്റില്ല’: പ്രബീർ ദാസിന് ആരാധകരുടെ പിന്തുണ

ഷാനി ലൂക്ക് എന്ന ജര്‍മന്‍ യുവതിയാണിതെന്നാണ് വിവരം. ഇരയുടെ കാലില്‍ പതിച്ച ടാറ്റുവാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ലൂക്കിന്റെ അമ്മ തന്റെ 30 വയസ്സുള്ള മകള്‍ ജര്‍മന്‍ സ്വദേശിയാണെന്നും അവള്‍ ഇസ്രായേലിലെ ഒരു വിനോദസഞ്ചാര ഗ്രൂപ്പിനൊപ്പം പോയിരുന്നുവെന്നും പറഞ്ഞു. വീഡിയോ താന്‍ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച അമ്മ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ഇസ്രായേലില്‍ എത്തിയതായിരുന്നു ഷാനി എന്നാണ് വിവരം. ഇതിനിടെ ഒരു സമാധാന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ 25-കാരിയായ യുവതിയെ ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button