ജറുസലേം: ഒരിടവേളയ്ക്ക് ശേഷം ഇസ്രായേലില്‍ വീണ്ടും ഹമാസിന്റെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവ ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ ഇസ്രായേല്‍ സേന വധിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ മസ്ജിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. തോക്കുമായി എത്തിയ ഭീകരര്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 32 സെക്കന്റോളം നേരം ആക്രമണം നീണ്ടു. മസ്ജിദില്‍ കാവല്‍ നിന്നിരുന്ന സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയതോടെ അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെച്ച് വീഴ്ത്തിയത്.
ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
42 കാരനായ പലസ്തീനി പൗരനാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments