തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല . കൂടുതല്‍ അന്വേഷണത്തിന് കേരള പൊലീസ് സ്വീഡനിലേയ്ക്ക് . ലിസ വെയ്‌സിന്റെ സുഹൃത്തിനെ ചോദ്യം ചെയ്താല്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള പൊലീസ് സ്വീഡനിലേക്ക് തിരിയ്ക്കുന്നത്.
ReadAlso : ജർമൻ വനിത ലിസയുടെ തിരോധാനം ആസൂത്രിതമെന്ന് സൂചന, ഭർത്താവിന് അയച്ച സന്ദേശം ഇങ്ങനെ
ലിസയുടെ ബന്ധുക്കളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൂടുതല്‍ വിവര ശേഖരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കത്തയച്ചിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല.
അലി മുഹമ്മദില്‍ നിന്ന് കാര്യങ്ങള്‍ അറിയാനായി ചോദ്യാവലി തയ്യാറാക്കി ഇന്റപോളിന് കൈമാറിയിരുന്നു. ഇന്റപോളില്‍ നിന്നും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്.
Read Also : വിദേശ വനിതയെ കാണാനില്ലെന്ന് പരാതി
മാര്‍ച്ച് ഏഴിനാണ് സുഹൃത്തായ അലി മുഹമ്മദിനൊപ്പം ലിസ വെയ്‌സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കേരളത്തിലെത്തി ഒരാഴ്ചയ്ക്കകം അലി മുഹമ്മദ് മടങ്ങി. എന്നാല്‍ ലിസയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ലിസയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വര്‍ക്കലയിലെ ഒരു ഹോട്ടലില്‍ ലിസ മൂന്ന് ദിവസം തങ്ങിയതായി കണ്ടെത്തിയിരുന്നു.
Post Your Comments