ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടിൽ സരസ്വതി(76), കാവിൻപുറം സ്വദേശി ശെൽവരാജ്(55) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
Read Also : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 2000 ആയി, മരണനിരക്ക് ഉയരുമെന്ന് അധികൃതര്‍
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇരുവരെയും നായ് കടിച്ചത്. പ്രദേശത്തെ വളർത്തുനായ്ക്കളെയും മൃഗങ്ങളെയും കടിച്ച നായ്ക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടന്നു.
Read Also : കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം
തെരുവുനായയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അറിയിച്ചു.
Post Your Comments