തിരുവനന്തപുരം: ബിജെപി രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റുള്ളവരും കഴിക്കണം എന്നാണ് ബിജെപി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംപിമാർ കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സംഘപരിവാർ മനസോടെയാണ് കോൺഗ്രസും പ്രവർത്തിച്ചത്. മതരാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടണം. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments