Latest NewsNewsIndia

പലസ്തീന്‍ ജനതയുടെ ഭൂമിക്ക് വേണ്ടിയുള്ള അവകാശം ഐക്യരാഷ്ട്ര സഭ ഉറപ്പ് വരുത്തണം: സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം. വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും തുടര്‍ന്ന് വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചുവെന്നും സിപിഎം വിമര്‍ശിച്ചു.

Read Also: ആരോഗ്യ വകുപ്പിലെ പല അഴിമതികളും നടക്കുന്നത് വീണാ ജോർജ് അറിഞ്ഞു കൊണ്ട്: കെ സുരേന്ദ്രൻ

ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ട്ര സഭ ഉറപ്പ് വരുത്തണം.  പലസ്തീന്‍ ഭൂമിയിലെ അധിനിവേശങ്ങള്‍ പിന്‍വലിക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button