KottayamNattuvarthaLatest NewsKeralaNews

ചീ​ട്ടി​ന്‍റെ ഫീ​സ് ചോ​ദി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു: യു​വാ​വ് പിടിയിൽ

ഉ​ഴ​വൂ​ര്‍ അ​രീ​ക്ക​ര ഭാ​ഗ​ത്ത് കാ​ക്ക​നാ​ട്ട് കെ. ​വി​ഷ്ണു(30)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​റ​വി​ല​ങ്ങാ​ട്: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ഉ​ഴ​വൂ​ര്‍ അ​രീ​ക്ക​ര ഭാ​ഗ​ത്ത് കാ​ക്ക​നാ​ട്ട് കെ. ​വി​ഷ്ണു(30)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​വി​ല​ങ്ങാ​ട് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11-ന് ആണ് സംഭവം. ​ഉ​ഴ​വൂ​ര്‍ കെ​ആ​ര്‍​എ​ന്‍​എം​എ​സ് ആ​ശു​പ​ത്രി​യി​ല്‍ സു​ഹൃ​ത്തി​ന്‍റെ കൂ​ടെ എ​ത്തി​യ വി​ഷ്ണു ഒ​പി ചീ​ട്ട് ന​ല്‍​കി​യ​ശേ​ഷം ചീ​ട്ടി​ന്‍റെ ഫീ​സ് ചോ​ദി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രന്റെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും സ്ഥ​ല​ത്തുനി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ വിഷ്ണുവിനെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button