Latest NewsNewsBusiness

എയർ ഇന്ത്യയിലെ യാത്ര ഇനി കൂടുതൽ സുരക്ഷിതം! ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് ഉടൻ നടപ്പിലാക്കും

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കുമായി ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് നടപ്പാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം

വിമാന യാത്രയ്ക്കിടെ യാത്രക്കാർ നേരിടുന്ന ദുരനുഭവങ്ങൾക്ക് പരിഹാരം നടപടിയുമായി എയർ ഇന്ത്യ. യാത്രക്കാർക്ക് നേരെയുണ്ടായ വിവിധ തരത്തിലുള്ള അക്രമ സംഭവങ്ങൾ വിവാദമായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ പുതിയ നടപടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കുമായി ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് നടപ്പാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. ഈ നീക്കത്തിലൂടെ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും കൂടുതൽ വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തൽ.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും അമ്മമാരും നിരവധി തരത്തിലുള്ള പ്രതിസന്ധികൾ വിമാനയാത്രയ്ക്കിടെ നേരിടേണ്ടിവരാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സീറ്റ് അസൈൻമെന്റ് നയം തിരഞ്ഞെടുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ഇത്തരം യാത്രക്കാർക്കായി പ്രത്യേക വിൻഡോ സീറ്റുകളാണ് അവതരിപ്പിക്കാൻ സാധ്യത. സ്ത്രീ-പുരുഷ യാത്രയ്ക്കിടയിൽ എന്തെങ്കിലും അസ്വസ്ഥതയോ, പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഈ മാറ്റം ആരംഭിച്ചതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധികം വൈകാതെ തന്നെ എയർ ഇന്ത്യയിൽ ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് നടപ്പിലാക്കും.

Also Read: കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം: മന്ത്രി വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button