Latest NewsNewsIndia

സംഘർഷാവസ്ഥ: ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നടപടി. ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. ഒക്ടോബർ 14 വരെയുള്ള സർവ്വീസാണ് റദ്ദാക്കിയിരിക്കുന്നത്.

Read Also: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി: പി​താ​വി​ന് വ​ധ​ശി​ക്ഷ വിധിച്ച് കോടതി

ഇന്ത്യ ഇസ്രയേലിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇസ്രയേലിലെ സംഭവ വികാസങ്ങളിൽ ആശങ്ക വേണ്ടെന്നും എന്തുകാര്യങ്ങൾക്കും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോഴിക്കോട് കോർപ്പറേഷന്‍റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button