ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരോട് ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് പുതിയ ഫീച്ചർ എത്തിക്കുന്നതാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. അപരിചിതരായ ആളുകൾ ഗ്രൂപ്പുകളിൽ നിന്ന് ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാൻ ഈ ഫീച്ചറിലൂടെ സാധിക്കും.
പ്രൊഫൈൽ സെറ്റിംഗ്സിൽ പുതിയ സെക്ഷനായാണ് ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ യൂസർ നെയിമുകൾ വ്യത്യസ്ഥമാക്കാൻ അക്കങ്ങളും, അക്ഷരങ്ങളും, പ്രത്യേക ചിഹ്നങ്ങളും പേരിനോടൊപ്പം ചേർക്കേണ്ടതാണ്. അതിനാൽ, യൂസർ നെയിമുകൾ വ്യത്യസ്ഥമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതോടെ, ചാറ്റ് ചെയ്യുമ്പോൾ യൂസർ നെയിം മാത്രമാണ് കാണാൻ സാധിക്കുക. ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യപ്പെടുന്നതിനാൽ, അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും.
Post Your Comments