ഒട്ടാവ: കാനഡയില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി കനേഡിയന്‍ പോലീസ്. ചില്ലിവാക്കില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഇരട്ട-എഞ്ചിന്‍ ഘടിപ്പ ലൈറ്റ് വിമാനം തകര്‍ന്നാണ് രണ്ട് ട്രെയിനി പൈലറ്റുമാരുടെ ജീവന്‍ നഷ്ടമായത്. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
Read Also: വിദ്യാര്‍ഥിയെ കൊന്ന് സ്യൂട്ട്കേസില്‍ ഒളിപ്പിച്ച രണ്ട് പേര്‍ പിടിയില്‍
വിമാനം അപകടത്തില്‍ പെടാനുള്ളതിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പ്രദേശവാസികള്‍ക്കോ മറ്റോ പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇരുവരും മാത്രമാണ് അപകട സമയം വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ്
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു.
Post Your Comments