തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴയില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അഖില്‍ സജീവന്‍ ഉള്‍പ്പടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്. ജി സുധാകരന്റെ കരുവന്നൂര്‍ ഇഡി പരാമര്‍ശത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, നിയമനക്കോഴ കേസില്‍ മുഖ്യ ആസൂത്രികര്‍ റഹീസ് ഉള്‍പ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖില്‍ സജീവ് പൊലീസിന് നല്‍കിയ മൊഴി. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖില്‍ പറഞ്ഞു. എന്നാല്‍ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കമുള്ള മൊഴികള്‍ പൊലീസ് വിശ്വസിക്കുന്നില്ല.
Post Your Comments